ഒരു ഭവന വായ്പ്പ എടുക്കുവാൻ ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ . എങ്കിൽ ഈ ആർട്ടിക്കിൾ മുഴുവനും വായിക്കുക . ഭവന വായ്പ്പ എന്ന് കേൾക്കുമ്പോൾ നമുക്ക് ഒത്തിരി സംശയങ്ങൾ ഉണ്ടായേക്കാം . എനിക്ക് ഭവന വായ്പ്പ ലഭിക്കുമോ ?
എത്ര തുകവരെ ലഭിക്കും ? എന്തിനൊക്കെ ലഭിക്കും എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരമാണ് ഈ ആർട്ടിക്കിൾ .
ചില ചോദ്യങ്ങളും അതിൻ്റെ ഉത്തരങ്ങളും ആയിട്ട് ആണ് ഈ ആർട്ടിക്കിൾ ഉൾപെടുത്തിരിക്കുന്നത്
- എന്തിനൊക്കെ ഭവന വായ്പ്പ ലഭിക്കും ?
- വീട് വയ്ക്കാൻ
- പുതിയതും പഴയതുമായ വീട് വാങ്ങാൻ
- വീട് പുതുക്കി പണിയുവാൻ
- സ്ഥലം വാങ്ങി വീട് വയ്ക്കുവാൻ
- സ്ഥലം വാങ്ങുവാൻ (സ്ഥലം വാങ്ങുവാൻ സ്ഥലത്തിൻ്റെ വില ,നിങ്ങൾ വർക്ക് ചെയുന്ന സ്ഥാപനം എന്നി കാര്യങ്ങൾ പരിഗണിച്ച മാത്രമേ സ്ഥലം വാങ്ങുവാൻ മാത്രം ലോൺ ചെയ്യാൻ സാധിക്കൂ )
- ആർക്കൊക്കെ ഭവന വായ്പ്പ ലഭിക്കും ?
- ചെറുതും വലുതുമായ ബിസിനസ് ചെയുന്നവർക്ക്
- ബാങ്ക് അക്കൗണ്ട് വഴിയോ , മാസ ശമ്പളം കൈയിൽ വാങ്ങുന്നവർക്കും
- ഏതൊക്കെ വസ്തുക്കൾക്ക് വായ്പ്പ ലഭിക്കും
- കാർ / two wheeler കയറുന്ന വഴി ഉണ്ടായിരിക്കണം
- പഞ്ചായത്ത് ,മുൻസിപ്പാലിറ്റി,കോർപ്പറേഷൻ എന്നിവിടങ്ങളിൽ ഉള്ള എല്ലാവസ്തുക്കൾക്കും വായ്പാ ലഭിക്കുന്നതാണ്
- ഭവന വായ്പ്പയുടെ പലിശ എത്ര ?
- നിലവിൽ 6 .7 % മുതൽ ആണ് പലിശ വരുന്നത് . ഇത് നിങ്ങളുടെ profile , ലോൺ amount , സിബിൽ സ്കോർ , choose ചെയ്യുന്ന ബാങ്ക് അനുസരിച്ച് മാറും .
- ഭവന വായ്പ്പ apply ചെയ്യാൻ Initial processing fee എത്രയാകും ?
- നിങ്ങൾ choose ചെയുന്ന ബാങ്ക് അനുസരിച്ച് 3000 മുതൽ 6000 വരെ ആകും . നിങ്ങൾ ഏജൻസി വഴി ആണ് apply ചെയുന്നത് എങ്കിൽ Initial processing fee ബാങ്കിൻ്റെ പേരിൽ cheque / DD നൽകുക .
- എത്ര വർഷം വരെ ഭവന വായ്പ്പ ലഭിക്കും ?
- Maximum 30 വർഷം . നിങ്ങളുടെ വയസ്സ് , പ്രൊഫൈൽ എന്നിവ അനുസരിച്ചാണ് കാലാവധി നിശ്ചയിക്കുന്നത് .
- എത്ര രൂപ വായ്പ്പ ലഭിക്കും ?
- നിങ്ങളുടെ മാസാവരുമാനത്തിന്റെ 40 മുതൽ 65 % ശതമാനം വരെ മാസ അടവ് കണക്കാക്കിയാണ് വായ്പ്പ തുക നിശ്ചയിക്കുന്നത് . നിങ്ങൾ വർക്ക് ചെയ്യുന്ന സ്ഥാപനം , ശമ്പളം കിട്ടുന്ന രീതി (bank through salary / cash salary ), നിങ്ങളുടെ വയസ്സ് , വസ്തുവിൻറെ മാർക്കറ്റ് വില തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് വായ്‌പ്പാ തുക നിശ്ചയിക്കുന്നത് .
- വീട് വാങ്ങുന്ന വിലയുടെ എത്ര ശതമാനം വരെ വായ്പ്പ ലഭിക്കും ?
- 30 ലക്ഷം വരെ ഉള്ള വീടാണെങ്കിൽ 90 ശതമാനവും , 30 ലക്ഷത്തിന് മുകളിൽ വില ഉള്ള വീടാണെങ്കിൽ 80 ശതമാനവും വായ്പ്പ ലഭിക്കും
- വീട് വാങ്ങുക ആണെങ്കിൽ മാർക്കറ്റ് വില ആണോ ഗവണ്മെന്റ് നിശ്ചയിച്ച വിലയാണോ ബാങ്ക് നോക്കുന്നത്?
- നിങ്ങൾ വാങ്ങുന്ന മാർക്കറ്റ് വിലക്ക് അനുസരിച്ചാണ് ബാങ്ക് ലോൺ തുക കണക്കാക്കുന്നത് .
- വീട് വാങ്ങുമ്പോൾ വാങ്ങുന്ന വില മുഴുവനും stamp paper ഇൽ കാണിക്കേണ്ടി വരുമോ?
- ചില nationalized ബാങ്കിൽ ലോൺ ചെയ്യുമ്പോൾ മുഴവൻ തുകയും കാണിക്കേണ്ടി വരും . എന്നാൽ മറ്റു ചില ബാങ്കുകളിൽ വാങ്ങുന്ന തുകയുടെ 50 മുതൽ 65 % ശതമാനം വരെ കാണിച്ചാൽ മതി. വാങ്ങുന്ന വിലയുടെ 90 * ശതമാനം വരെ വായ്പ്പ ലഭിക്കുകയും ലഭിക്കുകയും ചെയ്യും .
- വീട് വയ്ക്കുമ്പോൾ എത്ര തുക വരെ വായ്പ്പ ലഭിക്കും ?
- എസ്റ്റിമേറ്റ് ൻ്റെ 90 ശതമാനംവരെ 30 ലക്ഷം വരെയുള്ള വീടിന് ലഭിക്കും. അതിൽ കൂടുതൽ ആണെങ്കിൽ എസ്റ്റിമേറ്റ് ൻ്റെ 80 ശതമാനംവരെയും
- വീട് വയ്ക്കുമ്പോൾ മുഴവൻ തുകയും ഒന്നിച്ച് കിട്ടുമോ ?
- ഇല്ല .
- ഗഡുക്കളായിട്ട് ആയിരിക്കും വീട് വയ്ക്കുവാൻ കിട്ടുക .
- വീട് വയ്ക്കുവാൻ ആദ്യ ഗഡു എപ്പോൾ കിട്ടും ?
- സാധാരണ ബാങ്കുകളിൽ basement / foundation സ്റ്റേജ് ആകുമ്പോഴാണ് ആദ്യ ഗഡു കിട്ടുന്നത്.
- ചില ബാങ്കുകളിൽ basement ആകുന്നതിന് മുന്നേ ആദ്യ ഗഡു കൊടുക്കാറുണ്ട് .
- തണ്ടപ്പേരിൽ നിലം രേഖപെടുത്തിരിക്കുന്ന വസ്തുവിൽ വീട് വയ്ക്കുവാൻ വായ്പ്പ ലഭിക്കുമോ?
- ഇല്ല ,
- ചില സാഹചര്യങ്ങളിൽ building permit കിട്ടുക ആണേൽ നിലം ആയാലും വായ്പ്പ ലഭിക്കും
- ഭവന വായ്പ്പ എടുക്കുവാൻ cibil സ്കോർ ആവശ്യമാണോ ?
- അതെ , Cibil issues ഉണ്ടെങ്കിൽ ഭവന വായ്പ്പ എടുക്കുവാൻ പ്രയാസമാണ് .
- ഭവന വായ്പ്പ എടുക്കുവാൻ ITR നിർബന്ധമാണോ ?
- എല്ലാ ബാങ്കുകളും ബിസിനസ് ചെയുന്നവർക് ITR base ചെയ്താണ് വായ്പ്പ നൽകുന്നത്. എന്നാൽ ചില ബാങ്കുകളിൽ affordable സ്കീമിൽ ITR ഇല്ലാതെയും ഭവന വായ്പ്പ നൽകുന്നുണ്ട് . ഇങ്ങനെ affordable സ്കീമിൽ വായ്പ്പ ചെയ്യുമ്പോൾ സാധാരണ പലിശ നിരക്കിനെക്കാളും രണ്ടോ മൂന്നോ ശതമാനം കൂടുതൽ ആയിരിക്കും .
- Daily ശമ്പളം വാങ്ങുന്ന ഒരാൾക്ക് ഭവന വായ്പ്പ ലഭിക്കുമോ ?
- Daily ശമ്പളം വാങ്ങുന്ന ഒരാൾക്ക് വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും സാലറി സർട്ടിഫിക്കറ്റ് കിട്ടുമെങ്കിൽ affordable സ്കീമിൽ ചില ബാങ്കുകൾ വായ്പ്പ നൽകുന്നുണ്ട് . അങ്ങനെ എടുക്കുമ്പോൾ പലിശ normal സ്കീമിനെക്കാളും കൂടുതൽ ആയിരിക്കും
- Affordable ഭവന വായ്പ്പ ഏതൊക്കെ ബിസിനസ് ചെയുന്നവർക്ക് ലഭിക്കും ?
- എല്ലാ ബിസിനസ് കാർക്കും minimum ഒരു വർഷത്തിന് മുകളിൽ ബിസിനസ് ചെയുന്ന എല്ലാപേർക്കും വായ്പ്പ ലഭിക്കും . ഉദാഹരണം ബേക്കറി , സ്റ്റേഷനറി ഷോപ് , workshop , restaurant, textiles, men’s wear , beauty parlours , all type of wholesale & retail shops, painting contractors , electrical contractor , interior വർക്കേഴ്സ് , മെഡിക്കൽ shops , ലബോറട്ടറി , പ്രസ്സ് , online സർവീസ് centers (അക്ഷയ , CSC , etc ), എഞ്ചിനീയറിംഗ് workshop , അലുമിനിയം ഫാബ്രിക്കേഷൻ, Photostat shops, electrical shops, sanitary wares shop, provisional stores,Laundry shops, തുടങ്ങിയ എല്ലാവിധ ബിസിനസ് ഉം ചെയ്യാൻ സാധിക്കും
- ബാങ്കിൽ ഡയറക്റ്റ് പോയി വായ്പ്പ എടുക്കുന്നതാണോ loan ഏജൻസി മുഖാന്തരം എടുക്കുന്നതാണോ നല്ലത് ?
- നിങ്ങൾ ബാങ്കിൽ ഡയറക്റ്റ് പോകുക ആണെങ്കിൽ അവർ അവരുടെ പ്രോഡക്റ്റ് നിങ്ങളെ force ചെയ്യിപ്പിച്ച് എടുക്കുവാൻ പ്രേരിപിപ്പിക്കും . ബാങ്കിന് അവരുടെ target complete ചെയ്യാൻ വേണ്ടി മാസം ഇത്ര file ലോഗിൻ ആകണം എന്നൊക്കെ ഉണ്ട് . പക്ഷെ നിങ്ങൾ ഒരു authorized ഏജൻസി മുഖാന്തരം ആണ് വായ്പ്പ എടുക്കുന്നത് എങ്കിൽ നിങ്ങൾക്ക് ഒരുപാട് ബാങ്കിൻറെ പലവിധ സ്കീമുകളെ കുറിച്ചും അറിയുവാൻ സാധിക്കും അതിലൂടെ നിങ്ങൾക്ക് best വായ്പ്പ സ്കീം choose ചെയ്യാൻ സാധിക്കും മാത്രമല്ല ഏജൻസിക്ക് target ഇല്ലാത്തതുകാരണം നടക്കുവാൻ ചാൻസ് ഉള്ള file മാത്രമേ login ചെയ്യുകയുള്ളൂ .
- ചില ഏജൻസികൾ അവരുടെ ഫീ ആദ്യമേ വാങ്ങുകയും വായ്പ്പ എടുത്ത് തരാതെ ഇരിക്കുകയും ചെയുന്നുണ്ട് അത് ഒഴിവാക്കുക . എല്ലാ ബാങ്കിനും ആദ്യം അവരുടെ ഒരു initial processing fee ഉണ്ട് അത് നിങ്ങൾ choose ചെയ്യുന്ന ബാങ്കിന്റെ പേരിൽ Cheque / DD ആയി നൽകുക. Loan approval confirmation കിട്ടിയതിന് ശേഷം ബാക്കി വരുന്ന സർവീസ് ചാർജ് or processing ഫീ നൽകുക .
- Note: Initial processing fee is mandatory for Banks.
- Income documents ഇല്ലാതെ വസ്തുവിനെ മാത്രം base ചെയ്ത് വായപ്പ ലഭിക്കുമോ ?
- ഇല്ല . ചില സഹകരണ സംഘങ്ങൾ ഒഴികെ മറ്റു ബാങ്കുകളിൽ Income documents നിർബന്ധമാണ് . എന്നാൽ ഈ സഹകരണ സംഘങ്ങളിൽ affordable സ്കീമിനെക്കാളും പലിശ വളരെ കൂടുതലാണ്.
- എത്ര ദിവസം കൊണ്ട് ഭവന വായ്‌പ്പാ ലഭിക്കും ?
- Normal മറ്റു issues ഒന്നും ഇല്ലെങ്കിൽ 15 working days മതിയാകും . എന്നാൽ affordable സ്കീം ആണേൽ ചിലപ്പോൾ അധികം സമയം എടുക്കാറുണ്ട് .
- മറ്റൊരാളുടെ സാലറി സർട്ടിഫിക്കറ്റ് വച്ച് ലോൺ എടുക്കുവാൻ സാധിക്കുമോ ?
- ഇല്ല .
- അച്ഛൻ , അമ്മ, ഭാര്യ/ഭർത്താവു , മക്കൾ എന്ന്നിവരുടെ സാലറി details വച്ച് ലോൺ ചെയ്യാൻ സാധിക്കും .
- ഭവന വായ്പ്പ എടുക്കുവാൻ cibil സ്കോർ ആവശ്യമാണോ ?
- അതെ , Cibil issues ഉണ്ടെങ്കിൽ ഭവന വായ്പ്പ എടുക്കുവാൻ പ്രയാസമാണ് .
- ഓടിട്ട അല്ലെങ്കിൽ ഷീറ്റ് ഇട്ട വീട് വായ്പ്പ എടുക്കുവാൻ സാധിക്കുമോ ?
- ഇല്ല. കോൺക്രീറ്റ് വീടിന് മാത്രമേ വായ്പ്പ എടുക്കുവാൻ സാധിക്കു.
- NRI ന് ഭവന വായ്പ്പ ലഭിക്കുമോ ?
- NRI ന് ഭവന വായ്പ്പ ലഭിക്കുവാൻ minimum 50,000 മുകളിൽ Indian money salary വേണം അതുപോലെ തന്നെ bank വഴി സാലറി ലഭിക്കുന്നവർക്ക് മാത്രമേ സാധാരണ രീതിയിൽ NRI സന് വായ്പ്പ ചെയുവാൻ സാധിക്കു .
ഭവന വായ്പ്പ പറ്റിയുള്ള കൂടുതൽ സംശയങ്ങൾക്കും നിങ്ങളുടെ eligibility അറിയുവാനും ഞങ്ങളുടെ Banks authorized home loan provider contact ചെയ്യുക
തിരുവനന്തപുരം ജില്ലയിൽ ഭവന വായ്പ്പ എടുക്കുന്നതിലേക്കായി ഈ നമ്പറിൽ വിളിക്കുക: 6282779594
Whatsapp: 6282779594